ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി .അബ്‌ദുറഹ്മാൻ. മെസിയെ പോലുള്ള ഇതിഹാസങ്ങൾ കേരളത്തിൽ വരിക എന്നത് നമ്മളെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസിയും അദ്ദേഹത്തിന്റെ ടീമും കേരളത്തിൽ വരും. അതിൽ ഒരു സംശയവും വേണ്ട. അവർക്ക് കളിക്കാനാവശ്യമായ സ്ഥലവും നമുക്കുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് അനാവശ്യമായ വിവാദങ്ങളാണ്. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.