Friday, May 9, 2025

ഓപറേഷൻ സിന്ദുർ: ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ-ഖായിദ

TOP NEWSINDIAഓപറേഷൻ സിന്ദുർ: ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ-ഖായിദ

ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ-ഖായിദ. സംഘടനയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെൻ്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓപറേഷൻ സിന്ദുറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്. മിഡിൽ ഈസ്റ്റ‌് മീഡിയ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ആണ് വാർത്ത പുറത്തുവിട്ടത്.

ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും എക്യുഐഎസ് ആരോപിക്കുന്നു. ആരാധനാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും എക്യുഐഎസ് ആരോപിക്കുന്നു.

മിഡിൽ ഈസ്‌റ്റ് മീഡിയ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് (എംഇഎംആർഐ) മധ്യപൂർവ ദേശ രാജ്യങ്ങളിലെയും നോർത്ത് അമേരിക്കയിലെയും വാർത്തകൾ നിരീക്ഷിക്കുന്ന സ്‌ഥാപനമാണ്. പ്രാദേശിക ഭാഷകളിലെ വാർത്തകൾ ഇവർ ഇംഗ്ലിഷിലേക്ക് തർജമ ചെയ്യുന്നു. ഇവരുടെ നിലപാടുകൾ സംബന്ധിച്ച് വിമർശനങ്ങളുമുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles