Wednesday, April 30, 2025

ഗതാഗതക്കുരുക്ക്: പാലിയേക്കരയിലെ ടോൾപിരിവ് നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കളക്‌ടർ

TOP NEWSKERALAഗതാഗതക്കുരുക്ക്: പാലിയേക്കരയിലെ ടോൾപിരിവ് നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കളക്‌ടർ

പാലിയേക്കരയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവെയ്ക്കാൻ തൃശ്ശൂർ ജില്ലാ കളക്‌ടറുടെ ഉത്തരവ്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്തുംവരെ പാലിയേക്കരയിലെ ടോൾപിരിവ് നിർത്തിവെയ്ക്കണമെന്നാണ് ജില്ലാ കളക്‌ടർ അർജ്ജുൻ പാണ്ഡ്യൻ ഉത്തരവിട്ടത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസിൻ്റെ സഹായത്തോടെ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ട‌ർ നിർദ്ദേശം നൽകി. ഉത്തരവ് ദേശീയ പാതാ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles