Wednesday, April 30, 2025

രാജ്യത്ത് ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേരളത്തിൽ: ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും കേരളം മുന്നിൽ

TOP NEWSINDIAരാജ്യത്ത് ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേരളത്തിൽ: ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും കേരളം മുന്നിൽ

രാജ്യത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേരളത്തിലുണ്ട്. ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും കേരളമാണ് മുന്നിൽ. ടൂറിസംമേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്ന കേരളത്തിന് പ്രതീക്ഷ നൽകുന്ന കണക്കുകളാണിവ.

രാജ്യത്തെ 761 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 94 എണ്ണവും കേരളത്തിലാണ്-12 ശതമാനം. മഹാരാഷ്ട്രയും (86) ഗുജറാത്തുമാണ് (76) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ത്രീ സ്റ്റാർ ഹോട്ടലുകളുടെ എണ്ണം 1006. ഇതിൽ 607 എണ്ണവും കേരളത്തിൽ. ഇന്ത്യയിലെ ആകെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ 60.34 ശതമാനം വരുമിത്. ഗുജറാത്തിൽ 120, മഹാരാഷ്ട്രയിൽ 69 എണ്ണം. 705 ഫോർ സ്റ്റാർ ഹോട്ടലുകളിൽ 420 എണ്ണവും കേരളത്തിലാണ്, 59.57 ശതമാനം. ഗുജറാത്താണ് (61) രണ്ടാംസ്ഥാനത്ത്, മഹാരാഷ്ട്ര (36) മൂന്നാംസ്ഥാനത്ത്.

മൂന്നുവിഭാഗങ്ങളിലുമായി ആകെയുള്ള 2472 സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിലാണ്. ഹോട്ടലുകളിലെ സൗകര്യങ്ങൾ വിലയിരുത്തി സ്റ്റാർപദവി നൽകുന്ന കേന്ദ്ര ടൂറിസംവകുപ്പിൻ്റെ കണക്കിലാണ് കേരളത്തിലെ സ്റ്റാർകുതിപ്പ് പറയുന്നത്.

കേരളത്തിൽ ബാർ ലൈസൻസ് കിട്ടണമെങ്കിൽ ത്രീസ്റ്റാർപദവിയിലുള്ള സൗകര്യം വേണമെന്നതും ഇതിന് കാരണമായിട്ടുണ്ട്. ടൂറിസംമന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അപ്രൂവൽ ആൻഡ് ക്ലാസിഫിക്കേഷൻ കമ്മിറ്റിയാണ് സ്റ്റാർപദവി നൽകുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles