Wednesday, April 30, 2025

പാർട്ടി കോൺഗ്രസിൽ അസാധാരണ സാഹചര്യം, സിസി പട്ടികയിൽ എതിർപ്പ്

FEATUREDപാർട്ടി കോൺഗ്രസിൽ അസാധാരണ സാഹചര്യം, സിസി പട്ടികയിൽ എതിർപ്പ്

സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി പട്ടികക്കെതിരെ എതിർപ്പ്. യുപി, മഹാരാഷ്ട്ര ഘടകങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. മത്സര സാഹചര്യത്തിലേക്ക് നീങ്ങുന്നു.സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി പട്ടികക്കെതിരെ എതിർപ്പ്. യുപി, മഹാരാഷ്ട്ര ഘടകങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. മത്സര സാഹചര്യത്തിലേക്ക് നീങ്ങുന്നു. മധുരയിൽ സി പി എം പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അവസാന മണിക്കൂറുകളിൽ അസാധാരണ സാഹചര്യം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർന്നതോടെ മത്സര സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

പുതിയ കേന്ദ്ര കമ്മിറ്റി പട്ടിക അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് ഉത്തർ പ്രദേശ്, മഹരാഷ്ട്ര കമ്മിറ്റികളാണ് രംഗത്തെത്തിയിരിക്കുന്നത്. യു പി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര തന്നെ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടതായാണ് വ്യക്തമാകുന്നത്. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളിൽ നിന്നുള്ള 3 പേരാണ് മത്സരരംഗത്തുള്ളത്. ഇവർ ഉറച്ചുനിൽക്കുകയാണ്. ഇവർ പിൻവാങ്ങിയില്ലെങ്കിൽ പാർട്ടി കോൺഗ്രസിൽ മത്സരം എന്ന അസാധാരണ രംഗങ്ങൾക്ക് സി പി എം സാക്ഷ്യം വഹിക്കും. കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് നടന്നുവെന്നും വ്യക്തമായിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles