കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസിന് മറുപടി നല്‍കി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ എംപി .ഇ.ഡിയുടെ സമൻസിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കം.ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാം.ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി യുടെ ശ്രമമാണ് നടക്കുന്നത്.മറുപടി നൽകിയിട്ടുണ്ട്.പാർലമെൻറ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
