അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്. കാപിറ്റോൾ കലാപത്തിലെ 1600 പ്രതികൾക്ക് മാപ്പ് നൽകി ഉത്തരവിറങ്ങി. ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥ സംരക്ഷണത്തിനുള്ള പാരീസ് കരാറിൽ നിന്നും അമേരിക്ക പിന്മാറും. ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതാണ് രീതി. ഇതിൽ നിന്നും അമേരിക്ക പിൻമാറുന്നതോടെ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനം തന്നെ താളംതെറ്റും. കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് ബൈഡൻ്റെ കാലത്തെ എഴുപതോളം ഉത്തരവുകളും റദ്ദാക്കി.
