Sunday, March 16, 2025

മണിപ്പൂരിൽ സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്

FEATUREDമണിപ്പൂരിൽ സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്

മണിപ്പൂരിൽ സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ഇന്നലെ മെയ് തെ അനുകൂല വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലിൽ അടക്കം വലിയ സംഘർഷമാണ് ഉണ്ടായത്. സംഘർഷത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റു.
ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ മെയ് തൈ സംഘടനകൾ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകി.
മണിപ്പൂരിലെ ഇപ്പോളത്തെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചർച്ച നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയോട് സ്ഥിതി വിശദീകരിച്ചു. രാഷ്ട്രപതി ഭരണം ആലോചനയിൽ ഇല്ലെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. ഇംഫാലിൽ അടക്കം വലിയ സംഘർഷമാണ് ഉണ്ടായത്. സംഘർഷത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റു.

spot_img

Check out our other content

Check out other tags:

Most Popular Articles