Thursday, May 9, 2024

കാനഡയിലെ ഇന്ത്യൻ വംശജർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; ഇന്ത്യൻ പൗരൻമാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും വളരെ ജാഗ്രതയോടെയിരിക്കണമെന്നാണ് കേന്ദ്രസർക്കാർ

Newsകാനഡയിലെ ഇന്ത്യൻ വംശജർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; ഇന്ത്യൻ പൗരൻമാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും വളരെ ജാഗ്രതയോടെയിരിക്കണമെന്നാണ് കേന്ദ്രസർക്കാർ

വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ വികാരത്തിൻ്റെ പശ്ചാത്തലത്തിൽ കാനഡയിലെ ഇന്ത്യൻ വംശജർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കാനഡയിലെ ഇന്ത്യൻ പൗരൻമാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും വളരെ ജാഗ്രതയോടെയിരിക്കണമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞു.

ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെയും ഇന്ത്യാവിരുദ്ധ നിലപാടുകൾക്കെതിരെ തുറന്നടിച്ചവർക്കെതിരെയും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായ അജിത് ഡോവൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച്‌ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഘർഷ സാധ്യതയുള്ള കനേഡിയൻ പ്രദേശങ്ങളിലേക്ക് വളരെ ജാഗ്രതയോടെ യാത്ര ചെയ്യണമെന്ന് ഇന്ത്യൻ പൗരൻമാരോട് കേന്ദ്രസർക്കാർ നിർദേശിച്ചു.

കാനഡയിലെ ഇന്ത്യൻ വംശജരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഹൈക്കമ്മീഷനും കോൺസുലേറ്റ് ജനറലും കനേഡിയൻ അധികൃതരുമായി നിരന്തരം ചർച്ച നടത്തി വരികയാണ്. നിലവിലെ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തോട് അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

കാനഡയിലെ ഇന്ത്യൻ പൗരന്മാരും, വിദ്യാർത്ഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറൻ്റോയിലേയും വാൻകൂവറിലേയോ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിലോ രജിസ്റ്റർ ചെയ്യണം. ഇവരുടെ അംഗീകൃത വെബ്സൈറ്റുകളിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിലൂടെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ കാനഡയിലെ ഇന്ത്യൻ പൗരന്മാരുമായി ആശയവിനിമയം നടത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും,” എന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.

ഖലിസ്ഥാൻ തീവ്രവാദിയായ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളാണ് ഇരുരാജ്യങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ഇന്ത്യൻ സർക്കാരിൻ്റെ ഏജന്റുറുകളായിരിക്കാം കാനഡയിൽ വെച്ച് നിജ്ജാറിനെ കൊന്നത് എന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന.

ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പവൻ കുമാർ റായിക്കാണ് രാജ്യം വിടാൻ നിർദേശം നൽകിയത് തുടർന്ന് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമീഷണർ കാമറോൺ മക്കേയെ ന്യൂഡൽഹിയിലെ വിദേശ കാര്യ ആസ്ഥാനത്ത് വിളിപ്പിച്ച് ഇക്കാര്യം അറിയിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടാൻ ഇദ്ദേഹത്തിന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നതിലെ ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹൈക്കമീഷണറെ തിരിച്ചയയ്ക്കാൻ തീരുമാനിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

അതേസമയം കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഭരണകൂടം നിയോഗിച്ച ഏജൻറുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ വാക്കുകൾ. ഒരു കാനഡ പൗരൻ്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.

ജൂൺ 18നാണ് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു

spot_img

Check out our other content

Check out other tags:

Most Popular Articles