Friday, April 26, 2024

അല്ലു അര്‍ജുന്റെ പ്രതിനായകനായി ഫഹദ് ഫാസില്‍ എത്തുന്ന തെലുങ്ക് ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി എത്തും .

FEATUREDഅല്ലു അര്‍ജുന്റെ പ്രതിനായകനായി ഫഹദ് ഫാസില്‍ എത്തുന്ന തെലുങ്ക് ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി എത്തും .

മൈത്രി മൂവി മേക്കേഴ്‌സിന്റെയും, മുട്ടം സെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും, വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന, സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പ്രതിനായകനായി ഫഹദ് ഫാസില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും റിലീസ് ചെയ്യുക എന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രണ്ടര മണിക്കൂറില്‍ സിനിമയുടെ കഥ പറയാന്‍ പ്രയാസമാണെന്നും അതിനാലാണ് രണ്ട് ഭാഗങ്ങളിലായി ചിത്രം റിലീസ് ചെയ്യുന്നത് എന്നുമാണ് വിവരം.

സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. 250 കോടി രൂപ ചിലവഴിച്ചാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles