Friday, April 26, 2024

നിലവിലെ കോവിഡ് സാഹചര്യം,കേന്ദ്രത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾ അവരുടേതായി ചിത്രീകരിച്ചു ഇതെല്ലം ബി ജെ പിയുടെ പരാജയത്തിന് കാരണമായി:കേന്ദ്രമന്ത്രി വി.മുരളീധരൻ

Electionനിലവിലെ കോവിഡ് സാഹചര്യം,കേന്ദ്രത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾ അവരുടേതായി ചിത്രീകരിച്ചു ഇതെല്ലം ബി ജെ പിയുടെ പരാജയത്തിന് കാരണമായി:കേന്ദ്രമന്ത്രി വി.മുരളീധരൻ

ജനാധിപത്യത്തിലെ ഏറ്റവും വലിയ തിരുത്തൽ ശക്തിയായ ബിജെപി തിരിച്ചെത്തും.തെരഞ്ഞെടുപ്പ് പരാജയത്തിലെ തോൽവിക്ക് പിന്നാലെ ബിജെപി ഒളിച്ചോടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി ഉന്നയിക്കുന്നത് രാഷ്ടീയമായ ആരോപണങ്ങളാണ്, അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വി.മുരളീധരൻ പറഞ്ഞു.ഇപ്പോഴുള്ള കൊവിഡ് സാഹചര്യം കൊണ്ടാണ് കേരളത്തിലും അസമിലും നിലവിലുള്ള സർക്കാരുകൾ അധികാരത്തിലെത്തിയത്.കേന്ദ്രത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ സംസ്ഥാനം അവരുടേതായി ചിത്രീകരിച്ചു. ഇതെല്ലാം ബിജെപിയുടെ പരാജയത്തിന് കാരണമെന്നാണ് പാർട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വോട്ട് കച്ചവടം ആരോപിക്കുമ്പോൾ ചുരുങ്ങിയത് 2016ലെയും 2019ലെയും തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കണം. ആ സമയങ്ങളിൽ സിപിഐഎമ്മിന്റെ വോട്ട് കുറഞ്ഞത് കച്ചവടമാണോ എന്നും വിജയത്തിന്റെ മാറ്റ് കുറയുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് എന്നും മുരളീധരൻ പറഞ്ഞു. ബിജെപി കോർ കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

spot_img

Check out our other content

Check out other tags:

Most Popular Articles