Saturday, May 4, 2024

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്:കടകംപള്ളി സുരേന്ദ്രന്‍

Electionമുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്:കടകംപള്ളി സുരേന്ദ്രന്‍

ക്യാപ്റ്റന്‍ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്ന്. കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്. കപ്പിത്താനെ പോലെയാണ് അദ്ദേഹം നാടിനെ നയിക്കുന്നത്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നല്‍കിയതല്ല. ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ക്യാപ്റ്റന്‍ വിളിയില്‍ പി ജയരാജന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. വസ്തുതകള്‍ പറയുക മാത്രമാണ് ജയരാജന്‍ ചെയ്തത്. ഇടതുമുന്നണിയുടെ ജനസ്വീകാര്യത കൂടുവരികയാണ്. അതില്‍ ചിലരെല്ലാം അസ്വസ്ഥരാണ്. അതിനാലാണ് മാധ്യമങ്ങള്‍ പി ജയരാജന്റ പിന്നാലെ കൂടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ചിലര്‍ വിലക്കെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിക്ക് കിട്ടുന്ന പിന്തുണയില്‍ അസ്വസ്ഥരായിട്ട് കാര്യമില്ല. പി ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ചിത്രം വരച്ചുകൊണ്ട് കൊച്ചുകുട്ടികള്‍ വരെ പ്രചാരണവേദിയില്‍ വരുന്നു. അവര്‍ പോലും സ്നേഹം പ്രകടിപ്പിക്കുന്നു. ആളുകള്‍ക്ക് എല്‍ഡിഎഫിനോട് പ്രത്യേകതരം അഭിനിവേശം ഉണ്ടെന്ന് തന്നെയാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇതില്‍ ഒക്കെ അസ്വസ്ഥരാകുന്ന ചിലര്‍ മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. അതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles