Monday, May 6, 2024

ഇരട്ട വോട്ട്: കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി ഒൻപതിന് പുറത്തു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Electionഇരട്ട വോട്ട്: കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി ഒൻപതിന് പുറത്തു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഇരട്ടവോട്ടിന്റെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിടും. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുക. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരിശോധിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 68,000 വോട്ടുകള്‍ മാത്രമെന്ന് പറഞ്ഞത് ശരിയല്ല. അവര്‍ വേണ്ടരീതിയില്‍ പരിശോധിച്ചിട്ടില്ല. പല ബൂത്തുകളിലായിട്ടാണ് വോട്ടുകള്‍ കിടക്കുന്നത്. അത് കണ്ടുപിടിക്കാന്‍ ഒരു ബിഎല്‍ഒ വിചാരിച്ചാല്‍ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

spot_img

Check out our other content

Check out other tags:

Most Popular Articles