Monday, May 6, 2024

ഇരട്ട വോട്ട്:പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Electionഇരട്ട വോട്ട്:പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിപക്ഷ നേതാവിന്റേത് സങ്കുചിതമായ മനസാണെന്നും,ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി .യുഡിഎഫിലെ പ്രമുഖർക്ക് ഒന്നിലധികം വോട്ടുണ്ട്. ചെന്നിത്തലയിൽ എംഎൽഎമാർക്കും സ്ഥാനാർത്ഥികൾക്കും നാലും അഞ്ചും വോട്ടുണ്ട്. പെരുമ്പാവൂർ എംഎൽഎയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ടുണ്ട്. കയ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിലെ ഉള്ളടക്കം നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കത്ത് ജനദ്രോഹ നടപടി ലക്ഷ്യം വച്ചുള്ളതാണ്. സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. വിഷു കിറ്റ് അനുവദിക്കരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു ആവശ്യം. ഏപ്രിൽ ആറിന് മുൻപ് ക്ഷേമ പെൻഷൻ നൽകരുതെന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles