Sunday, June 1, 2025

കൈയിൽ പണം ഇല്ല, സതീശൻ നയിക്കുന്ന യുഡിഎഫിലേക്കും ഇല്ല: നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പി.വി.അൻവർ

Electionകൈയിൽ പണം ഇല്ല, സതീശൻ നയിക്കുന്ന യുഡിഎഫിലേക്കും ഇല്ല: നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പി.വി.അൻവർ

കൈയിൽ പണം ഇല്ലാത്തതിനാൽ നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുൻ എംഎൽഎ പി.വി.അൻവർ. സതീശൻ നയിക്കുന്ന യുഡിഎഫിലേക്കും താൻ ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യുഡിഎഫിൽ പ്രവേശനം നൽകിയില്ലെങ്കിൽ തന്റെ പാർട്ടി നിലമ്പൂർ മത്സരിക്കുമെന്നായിരുന്നു അൻവർ നേരത്തെ പറഞ്ഞിരുന്നത്.

യുഡിഎഫ് പ്രവേശനം നൽകാത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അൻവർ വീണ്ടും രൂക്ഷ വിമർശനങ്ങളുന്നയിച്ചു. അൻവർ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ സ്നേഹിക്കുന്ന പ്രവർത്തകർക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും താൻ വീട്ടിലും അങ്ങാടിയിലും ചെന്നിരിക്കാൻ പോകുകയാണെന്നും അൻവർ അറിയിച്ചു.

Check out our other content

Check out other tags:

Most Popular Articles