Wednesday, May 21, 2025

ഇന്ത്യ-പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്: ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണികളായെത്താം

TOP NEWSINDIAഇന്ത്യ-പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്: ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണികളായെത്താം

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണികളായെത്താം. ചടങ്ങ് ഇന്ന് പുനരാരംഭിക്കുമെങ്കിലും മാധ്യമങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണാനാകുമെന്ന് ബിഎസ്എഫ് അധികൃതർ അറിയിച്ചു.

പഞ്ചാബിലെ പാകിസ്‌താൻ അതിർത്തിയിലുള്ള വാഗ-അട്ടാരി, ഹുസ്സൈൻവാല, സഡ്‌കി എന്നീ മൂന്ന് സംയുക്ത ചെക്ക് പോസ്റ്റുകളിലും റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ചടങ്ങുകളിൽനിന്ന് ജനപങ്കാളിത്തം ഒഴിവാക്കിയത്.

ദിവസവും വൈകീട്ട് നടക്കുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകളാണ് പതിവുപോലെ ജനപങ്കാളിത്തത്തോടെ നടക്കുക. എന്നാൽ, ഇന്ത്യ-പാക് സംഘർഷം ഉടലെടുത്തശേഷം തീരുമാനിച്ചപ്രകാരം ബിഎസ്എഫ് ജവാന്മാർ പാക് അതിർത്തിരക്ഷാസേനയായ റേഞ്ചേഴ്‌സ് അംഗങ്ങൾക്ക് കൈകൊടുക്കില്ല. പതാക താഴ്ത്തുന്ന സമയത്ത് അതിർത്തികവാടം തുറക്കുകയുമില്ല. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനെതിരേ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച മേയ് ഏഴുമുതൽ പതാക താഴ്ത്തുന്ന ഈ ചടങ്ങ് ബിഎസ്എഫ് മുടക്കിയിരുന്നില്ല. എങ്കിലും സുരക്ഷ കണക്കിലെടുത്ത് എട്ടുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles