Wednesday, May 21, 2025

കൊല്ലത്ത് ബിരിയാണിയ്ക്കെക്കൊപ്പം സലാഡ് കിട്ടിയില്ല: വിവാഹസത്കാരത്തില്‍ ചേരിതിരിഞ്ഞ് തല്ല്

LATEST NEWSകൊല്ലത്ത് ബിരിയാണിയ്ക്കെക്കൊപ്പം സലാഡ് കിട്ടിയില്ല: വിവാഹസത്കാരത്തില്‍ ചേരിതിരിഞ്ഞ് തല്ല്

വിവാഹ സത്കാരത്തിനുശേഷം കാറ്ററിങ് തൊഴിലാളികൾ തമ്മിൽ സലാഡ് നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം ചേരിതിരിഞ്ഞ തല്ലിൽ കലാശിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കൽ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണം നൽകിയശേഷം വിളമ്പുകാരായ യുവാക്കൾ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു തല്ല്. ബിരിയാണിയ്ക്കെക്കൊപ്പം ചിലർക്ക് സലാഡ് കിട്ടിയില്ല. ഇത് തർക്കമായി. തർക്കം മൂത്തതോടെ കൂട്ടത്തല്ലിൽ കലാശിച്ചു.

ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. ഇരുകൂട്ടരും ഇരവിപുരം പോലീസിൽ പരാതി നൽകി.

spot_img

Check out our other content

Check out other tags:

Most Popular Articles