കാഞ്ഞിരപ്പളളി: കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻസ് (CAHO) ദേശീയ തലത്തിൽ നടത്തിയ ഓഡിറ്റിൽ ദേശീയ അംഗീകാരം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. ആരോഗ്യ മേഖലയിൽ ഗുണനിലവാരം, രോഗി സുരക്ഷ, അണുവിമുക്ത പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയ്ക്കുള്ള മികച്ച പ്രതിബദ്ധത തുടങ്ങിയവക്ക് നൽകുന്ന ഐ കംപ്ലൈ എക്സലൻസ് – സ്പെഷ്യൽ റെക്കഗ്നിഷൻ അവാർഡ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ആശുപത്രിക്കു വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ. ഫാ. തോമസ് മതിലകത്ത് സി. എം. ഐ, എച്ച് ആർ മാനേജർ അജോ ജോസ് വാന്തിയിൽ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. എൻ.എ.ബി.എച്ച് മാനദണ്ഡങ്ങൾ മാതൃകാപരമായി നടപ്പിലാക്കുന്നതിനും സി.എ.എച്ച്.ഒ പ്രോഗ്രാമുകളിൽ സജീവമായി പങ്കെടുക്കുന്നതിനും, ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള സമർപ്പണത്തിനും തുടർന്നും പ്രാധാന്യം നൽകുമെന്ന് അധികൃതർ അറിയിച്ചു.