എരുമേലി: എസ് എൻ ഡി പി യോഗം എരുമേലി യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നേതൃത്വ ക്യാമ്പ് യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ 18 വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യും. എരുമേലി യൂണിയൻ ഹാളിൽ നടക്കുന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ കെ പത്മകുമാർ അധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ പി എസ് ബ്രഷ്നേവ്,യൂണിയൻ വൈസ് ചെയർമാൻ സി എസ് ഉണ്ണികൃഷ്ണൻ, യോഗം ബോർഡ് മെമ്പർ എം വി അജിത്കുമാർ എന്നിവർ പ്രസംഗിക്കും. എസ് എൻ യൂത്ത് മൂവ്മെൻ്റ്, വനിതാ സംഘം യൂണിയൻ ഭാരവാഹികളും ശാഖാ യോഗം ഭാരവാഹികളും നേതൃത്വ ക്യാമ്പിൽ പങ്കെടുക്കും.
രാവിലെ 10-ന് നടക്കുന്ന ഉത്ഘാടന യോഗത്തിന് ശേഷം പി റ്റി മന്മഥൻ നയിക്കുന്ന പഠനക്ലാസ്, ഉച്ച കഴിഞ്ഞ് 12.30 ന് യോഗം ജനറൽ സെക്രട്ടറി പദത്തിൽ 30 വർഷം പൂതിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന “ജനറൽ സെക്രട്ടറി@ 30 ” പ്രോഗ്രാം , ഉച്ച കഴിഞ്ഞ് 2 ന് നേതൃപാടവം മനഃശ്ശക്തിയിലൂടെ എന്ന വിഷയത്തിൽ ഡോ. എം എം ബഷീറിൻ്റെ പഠനക്ലാസ് , വൈകിട്ട് 6 മുതൽ കലാസന്ധ്യ.