ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ ‘നാമം’ ( namam ) 2025-2027 കാലയളവിലെ
ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങ് റോയൽ ആൽബർ പാലസിൽ മാർച്ച് 29 ന് വൈകുന്നേരം വർണ്ണാഭമായ കലാ സാംസ്കാരിക സമ്മേളനത്തോടെ നടന്നു. ‘നാമം’ ഫൗണ്ടറും രക്ഷാധികാരിയും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ നിയുക്ത ഭാരവാഹികൾ സ്ഥാനമേറ്റു.

‘നാമം’ പുതിയ ഭാരവാഹികളായി പ്രദീപ് മേനോൻ (പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), ഹരികൃഷ്ണൻ രാജ്മോഹൻ ( യൂത്ത് ചെയർ), പ്രിയ സുബ്രഹ്മണ്യൻ( കൾച്ചറൽ ചെയർ), വിനോദ് കുമാർ തരോൾ (ചാരിറ്റി ചെയർ), മാലിനി നായർ ( വുമൺസ് ഫോറം ചെയർ), അഭിജിത് ശിരോദ്കർ( വെബ് ആൻഡ് മീഡിയ ചെയർ), ഡോ. ലതാ നായർ (പ്രോജക്ട് എസ്.ടി. ഇ. എം ചെയർ), ഡോ. ആശ മേനോൻ (എക്സ് ഒഫീഷ്യോ മെംബർ), ഷീല ജോസഫ്, ചിത്ര പിള്ള, സുനിൽ നമ്പ്യാർ, അലക്സ് എബ്രഹാം,(എക്സിക്യുട്ടീവ് കമ്മിറ്റി മെംബേഴ്സ്), ഗീതേഷ് തമ്പി, അരുൺ ശർമ, തങ്കം അരവിന്ദ്, സജിത് ഗോപിനാഥ് (ട്രസ്റ്റി ബോർഡ് മെംബേഴ്സ്) എന്നിവർ സ്ഥാനമേറ്റു.
