Friday, April 4, 2025

CMRL- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി; വിധി നാളെ

FEATUREDCMRL- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി; വിധി നാളെ

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വിധി നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടനും നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയാൻ പോകുന്നത്.


കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് റിവിഷന് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് തത്തുല്യമായി സംസ്ഥാനത്ത് വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

spot_img

Check out our other content

Check out other tags:

Most Popular Articles