Friday, April 4, 2025

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുത്ത്, സർക്കാർ ഒരു പ്രധാന നടപടി

FEATUREDഇന്ത്യയിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുത്ത്, സർക്കാർ ഒരു പ്രധാന നടപടി

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുത്ത്, സർക്കാർ ഒരു പ്രധാന നടപടി സ്വീകരിച്ചു. പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ സർട്ടിഫിക്കറ്റ് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമായും നൽകണമെന്ന് ഇപ്പോൾ നിർബന്ധമാക്കി. അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ഓട്ടോ ഉച്ചകോടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി ഈ പുതിയ നയം പ്രഖ്യാപിച്ചു. റൈഡർമാരുടെ മാത്രമല്ല, പിൻസീറ്റ് റൈഡർമാരുടെയും സുരക്ഷ ഉറപ്പാക്കുകയും ഹെൽമെറ്റ് ധരിക്കുന്ന സംസ്‍കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഓരോ വർഷവും ഏകദേശം 69,000 ബൈക്ക് യാത്രക്കാർ മരിക്കുന്നു, അതിൽ പകുതിയോളം പേർക്കും ജീവൻ നഷ്‍ടപ്പെടുന്നത് ഹെൽമെറ്റ് ധരിക്കാത്തതുകൊണ്ടാണ്. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, ഹെൽമെറ്റ് ധരിക്കുന്നത് വെറുമൊരു നിയമമാക്കാതെ, ഒരു ശീലമാക്കാൻ വേണ്ടിയാണ് സർക്കാർ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles