വാഷിങ്ടൺ ഡി.സി: അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശത്തു നിന്ന് മടങ്ങിയെത്തുമ്പോൾ പരിശോധനകളും ചോദ്യം ചെയ്യലും കർശനമാക്കിയതോടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് തലവേദനയേറി. ഗ്രീൻ കാർഡെന്നാൽ ഒരു വ്യക്തിക്ക് അനിശ്ചിത കാലം അമേരിക്കയിൽ തങ്ങാനുള്ള അവകാശമല്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടുത്തിടെ വ്യക്തമാക്കുക കൂടി ചെയ്തതോടെ പലരും ആശങ്കയിലാണ്. കഴിഞ്ഞ കുറേ ആഴ്ചകളായി ഇമിഗ്രേഷൻ പരിശോധനകൾ വളരെയേറെ കർശനമാക്കിയിട്ടുമുണ്ട്.

ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നടപടികൾ കർശനമാക്കിയതോടെ യുഎസ് സിറ്റിസൺഷിഫ്ഫ് ആന്റ് ഇമിഗ്രേഷൻ സർവീസസ്, ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്, ഹോംലാന്റ് സെക്യൂരിറ്റി, കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസികളെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
