Thursday, May 2, 2024

മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ, രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചാരണത്തിനിറങ്ങി ശോഭന; പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും നടി

Electionമലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ, രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചാരണത്തിനിറങ്ങി ശോഭന; പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും നടി

എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നർത്തകിയുമായ ശോഭന. തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിൽ ശോഭനയും പങ്കെടുക്കും.

രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ ശോഭന പങ്കെടുത്തു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി.

ഇപ്പോൾ നടി മാത്രം, ബാക്കിയെല്ലാം പിന്നീട്. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും ശോഭന പറഞ്ഞു.

നേരത്തെ, തൃശൂരിൽ നടന്ന സ്ത്രീശക്‌തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്‌തമായിരുന്നു. ഇതിനിടെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് നടി എത്തിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles