Monday, May 6, 2024

തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങൾ ചുമതലയേറ്റു; ലോക്സഭ തിരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന

Electionതിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങൾ ചുമതലയേറ്റു; ലോക്സഭ തിരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന

തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്‌ഥരായ ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിങ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇവരുടെ പേരുകൾ രാഷ്ട്രപതിയോടു ശുപാർശ ചെയ്ത‌തത്‌. അധീറിൻ്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്‌ജമായെന്ന് കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ വക്ത‌ാവ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.

ഏഴു ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പെന്നാണ് വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു കമ്മിഷൻ അംഗങ്ങൾ എല്ലാ സംസ്‌ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ഈ ആഴ്ച്‌ച ജമ്മു കശ്മീർ പര്യടനത്തോടെയാണ് ഇത് അവസാനിപ്പിച്ചത്.

ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും അവരുടെ സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. ബിജെപി 257 മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് 82 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. 543 ലോക്സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles