സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൂടു കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും. ചൂടേറിയ അന്തരീക്ഷ സ്ഥിതി അടുത്ത മൂന്ന് ദിവസവും തുടരും. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രി താപനില കൂടുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍, ബുധനാഴ്ചക്ക് ശേഷം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 10നു ഇടുക്കി ജില്ലയില്‍ മഴ മുന്നറിയിപ്പുണ്ട്.