Sunday, April 28, 2024

പി.സി.ജോർജ് ഭാഷയിൽ മിതത്വം പാലിക്കണം – കെ.സുരേന്ദ്രൻ

Electionപി.സി.ജോർജ് ഭാഷയിൽ മിതത്വം പാലിക്കണം - കെ.സുരേന്ദ്രൻ

പി.സി.ജോർജ് ഭാഷയിൽ മിതത്വം പാലിക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പത്തനംതിട്ടയിലെ ബിജെപി സ്‌ഥാനാർഥിയായ അനിൽ ആന്റണിക്കെതിരെ പി.സി.ജോർജ് പരസ്യപ്രതികരണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻന്റെ പ്രതികരണം.

‘ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളു. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആൻ്റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്‌ഥാനാർഥിയായ അദ്ദേഹം, വിജയിക്കും.

പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്സ്ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും. പി.സി.ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ. നിലവിൽ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാണ്’ – കെ.സുരേന്ദ്രൻ പറഞ്ഞു.

പത്തു പേരെ നിർത്തി അനിൽ ആൻ്റണി ആരാണെന്ന് ചോദിച്ചാൽ ആർക്കും മനസിലാവില്ലെന്നായിരുന്നു പി.സി.ജോർജിന്റെ പ്രതികരണം. അനിൽ ആൻ്റണിയെ ജനങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തി കൊടുക്കേണ്ടത് ഗതികേട് തന്നെയാണ്. പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും പിന്തുണയ്ക്കും.

വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളത്തെ കഴിഞ്ഞ് പറയില്ല. അപ്പോൾ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ഒരു ചേട്ടൻ നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താൽ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാൻ താനില്ല. എ.കെ. ആൻ്റണിയുടെ പിന്തുണ പോലും അനിലിന് ഇല്ലെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles