Sunday, April 28, 2024

വിജയ്‌യുടെ തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനം മധുരയിൽ

TOP NEWSINDIAവിജയ്‌യുടെ തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനം മധുരയിൽ

വിജയ്‌യുടെ തമിഴക വെട്രിക് കഴകത്തിന്റെ (ടിവികെ) ആദ്യ സമ്മേളനം മധുരയിൽ നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വിജയ് ‌യുടെ ജന്മദിനമായ ജൂൺ 22ന് സമ്മേളനം നടത്താനാണു പദ്ധതിയെന്നാണു സൂചന.

പാർട്ടി പതാകയും നയങ്ങളും സമ്മേളനത്തിൽ പുറത്തിറക്കും. സ്ത്രീകളെയും യുവാക്കളെയും ആകർഷിക്കുന്ന പാർട്ടി നയങ്ങൾ സമ്മേളനത്തിൽ പ്രഖ്യാപിക്കും. 2 കോടി അംഗങ്ങളെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

എന്നാൽ, പാർട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അക്കൗണ്ടുകൾ വഴി പുറത്തുവരുന്ന വിവരങ്ങൾ മാത്രമാണു ശരിയെന്നും ജനറൽ സെക്രട്ടറി ബുസി ആനന്ദ് പ്രതികരിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles