Wednesday, October 7, 2026
HomeElectionഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകും - പ്രധാനമന്ത്രി നരേന്ദ്ര...

ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകും – പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on

ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്‌ഥലങ്ങളിൽ ഇന്ത്യാ സഖ്യം പ്രസംഗിക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപുരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

“അവരുടെ സർക്കാരുണ്ടായാൽ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കും. മൂന്നക്ക ലോക്സഭാ സീറ്റു പോലും നേടാനാകാത്തവർ സർക്കാരുണ്ടാക്കുന്നതു വരെ എത്തിയിരിക്കുന്നു. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. അവർ അഞ്ചു വർഷം അധികാരത്തിൽ തുടർന്നാൽ ഓരോ വർഷവും ഒരോ പ്രധാനമന്ത്രിമാർ വരും. കോൺഗ്രസും ഇന്ത്യാ മുന്നണിയും കർണാടകയിലും തമിഴ്‌നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോ?” – മോദി ചോദിച്ചു.

“എൻഡിഎയുടെ വികസനത്തിൻ്റെ ട്രാക്ക് റെക്കോർഡിനോട് മത്സരിക്കാനാകില്ലെന്ന് മനസ്സിലാക്കിയപ്പോൾ കോൺഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രം മാറ്റിയിരിക്കുന്നു. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉപയോഗിക്കുകയാണ്. ഇപ്പോൾ കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

“കോൺഗ്രസിന് ഏറെ പ്രിയപ്പെട്ട ഡിഎംകെ, സനാതന ധർമത്തെ അവഹേളിക്കുകയാണ്. സനാതന ധർമം ഡെങ്കിയും മലേറിയയുമാണെന്നാണ് അവർ പറയുന്നത്. മാത്രമല്ല, സനാതന ധർമത്തെ നശിപ്പിക്കാൻ നോക്കുന്നവരെ ഇന്ത്യാ സഖ്യം മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് ആദരിക്കുന്നു. വ്യാജ ശിവസേനക്കാർ ഇത്തരക്കാരുമായി തോളോടു തോൾ ചേർന്ന് നടക്കുന്നു. ഇതൊക്കെ ബാലാസാഹിബ് എങ്ങനെ സഹിക്കും? അദ്ദേഹത്തിന്റെ ആത്മാവ് ഇതെല്ലാം കണ്ട് എത്രമാത്രം വേദനിക്കുന്നുണ്ടാകും. കോൺഗ്രസിൻ്റെ ദേശവിരുദ്ധതയുടെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം അവർക്കു തന്നെ തിരിച്ചടി നൽകിയിരിക്കുന്നു.” – മോദി പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this