Wednesday, October 7, 2026
HomeTOP NEWSINDIAപ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

Published on

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി സതീശൻ പറഞ്ഞു. രാഹുലിനൊപ്പം കെ സി വേണുഗോപാൽ എം പി, എ എ റഹീം,പവൻ ഖേര, ശിവദാസൻ എം പി എന്നിവരും കസ്റ്റഡിയിലാണ്. കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് പുറത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുന്ന സാഹചര്യമടക്കം ഉണ്ടായി. ഏകദേശം ഇരുനൂറോളം വരുന്ന ജനപ്രതിനിധികളാണ് ഇന്ന് ഡൽഹിയിൽ നടന്ന സമരമുഖത്തുണ്ടായിരുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എംപിമാർ സഞ്ചരിച്ചിരുന്ന ബസുകൾ ജന്തർ മന്തറിന് 100 മീറ്റർ അകലെ വെച്ച് ഡൽഹി പൊലീസ് തടയുകയായിരുന്നു. ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകാൻ അനുമതി ചോദിച്ച ജനപ്രതിനിധികളോട് പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് നേതാക്കൾ ആരോപിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പ്രതിഷേധം അവസാനിപ്പിക്കില്ല. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഞങ്ങളെ തടയാൻ സാധിക്കില്ലെന്ന് രാഹുൽഗാന്ധി പ്രതികരിച്ചിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

More like this