Saturday, April 27, 2024

മുക്കൂട്ടുതറ തിരുമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി

TOP NEWSKERALAമുക്കൂട്ടുതറ തിരുമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി

മുക്കൂട്ടുതറ തിരുമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി.യജ് ഞാരംഭ സഭയുടെ ഉദ്ഘാടനം മുൻ ഭരണ സമിതി അംഗങ്ങളായ മോഹനദാസൻ നായർ കിഴക്കേൽ, തങ്കപ്പനാചാരി, ഗോപാലകൃഷ്ണാചാരി തുടങ്ങിയവർ ചേർന്നു നിർവഹിച്ചു.

ആലപ്പുഴ മുരളീധരനാണ് യജ്ഞാചാര്യൻ. യോഗത്തിൽക്ഷേത്ര യോഗം പ്രസിഡണ്ട് സി.വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി വി സാജു.സെക്രട്ടറി വി എം രാജൻ, ഡോ: ടി എൽ മാത്യു എന്നിവർ പ്രസംഗിച്ചു.ദേശീയ യോഗഒളിംപ്യാഡിൽ സ്വർണം നേടിയ വിദ്യാർത്ഥിനി രേവതി രാജേഷിനെ ക്ഷേത്ര യോഗം അനുമോദിച്ചു.യജ്ഞാചാര്യൻ ആലപ്പുഴ മുരളീധരൻ അനുഗ്രഹ പ്രഭാഷണം നടത്തി.ഗോപിനാഥൻ നായർ കയ്യാലേത്ത് ഭദ്രദീപം കൊളുത്തി.റിട്ട. അധ്യപിക ജാനകി കുട്ടപ്പൻ ആചാര്യവരണം നിർവഹിച്ചു യജ്ഞദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിന് അന്നദാനമുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles