Saturday, April 27, 2024

ബഫർ സോൺ വിധിക്കെതിരെ കാളകെട്ടി , കണമല നിവാസികൾ പന്തം കൊളുത്തി പ്രകടനം നടത്തി

TOP NEWSKERALAബഫർ സോൺ വിധിക്കെതിരെ കാളകെട്ടി , കണമല നിവാസികൾ പന്തം കൊളുത്തി പ്രകടനം നടത്തി

ബഫർസോൺ നിയമത്തിനതിരെ ആരാധനാലയങ്ങളും പാരമ്പരാഗത കാനനപാതകളും ജനവാസകേന്ദ്രങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാളകെട്ടി സമരസമിതിയുടെ നേതൃത്വത്തിൽ കാളകെട്ടി ശിവപാർവതി ക്ഷേത്രപരിസരത്ത് നിന്നും കണമലയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.

വിധിക്കെതിരെ കാളകെട്ടി മൂക്കൻപെട്ടി കണമല നിവാസികൾ നടത്തിയ പ്രതിഷേധപ്രകടനം കാളകെട്ടി ശിവക്ഷേത്ര മയി താനത്തുനിന്നും ആരംഭിച്ചു കണമലയിൽ സമാപിച്ചു.സമരസമിതി പ്രസിഡന്റ്‌ T. S പ്രസാദ് തടത്തേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗംഗാധരൻ ആചാരി കുറുമ്പൻമൂഴി മുഖ്യ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർമാരായ, ശ്രീ. എം. എസ് സതീഷ് ഉറുമ്പിൽ, ശ്രീമതി സനില രാജൻ, മുൻമെമ്പർ ശ്രീ. സോമൻ തെരുവത്തിൽ, പി. വി ശിവദാസ് പുത്തൻപുരയിൽ, O J കുര്യൻ ഒഴുകയിൽ, ഷംസുദിൻ പുത്ത ൻവിട്ടീൽ,ജനാർദ്ദനൻ വള കുഴിയിൽ, P. J ഭാസ്കരൻ പുത്തൻപുരക്കൽ, സോമനാഥ പിള്ള മഞ്ഞാക്കൽ, കെ. പി ജെയിംസ്, ബിജു തെരുവത്തിൽ, രാധാകൃഷ്ണൻ ആലക്കൽ, മോഹൻദാസ് ഇറയ്ക്കൽ, രാധാകൃഷ്ണൻ ചക്കാലക്കൽ,ഓ ജെ കുര്യൻ , തുടങ്ങിയ രാഷ്ട്രിയ, സമുദായിക നേതാക്കന്മാർ സംസാരിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles