Saturday, May 18, 2024

കൊടകര കുഴല്‍പണക്കേസില്‍ സര്‍ക്കാര്‍ ഒത്തു കളിച്ചെന്ന് വാര്‍ത്തയുണ്ടാവരുതെന്ന മുന്നറിയിപ്പുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ.

FEATUREDകൊടകര കുഴല്‍പണക്കേസില്‍ സര്‍ക്കാര്‍ ഒത്തു കളിച്ചെന്ന് വാര്‍ത്തയുണ്ടാവരുതെന്ന മുന്നറിയിപ്പുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ.

കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കരുതെന്ന് പ്രതിപക്ഷം. കേസില്‍ കുഴലിടരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു. കുഴലല്‍പ്പണക്കേസില്‍ ഒത്തുകളിച്ചുവെന്ന് പറയിപ്പിക്കരുത്. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പാടില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. ഒരു കുഴലിട്ടാല്‍ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗൗരവമായ അന്വേഷണം നടക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

കേസില്‍ ബി.ജെ.പിയുടെ പങ്കും കെ.സുരേന്ദ്രന്റെയും പേരും പറയാന്‍ മുഖ്യമന്ത്രി മടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയെ സഹായിക്കാനാണോ പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. നിങ്ങളും നിങ്ങളുടെ പത്രവുമാണ് ബി.ജെ.പിയെ സഹായിക്കുന്നതെന്നും മുന്‍പ് ഇ.ഡിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഓര്‍മ്മയുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്നാല്‍ മുന്‍പ് നിങ്ങളും ഇ.ഡിയും ഒരുമിച്ചല്ലേ അന്വേഷിച്ചതെന്നു മുഖ്യമന്ത്രിയും തിരിച്ചടിച്ചു. തൊഗാഡിയ, എം.ജി കോളജിലെ എബിവിപിയുടെ ആക്രമണ കേസുകള്‍ ആരാണ് ഒത്തുതീര്‍പ്പാക്കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒത്തുതീര്‍പ്പുകാര്‍ ഞങ്ങളല്ല, നിങ്ങള്‍ക്ക് ചേരുന്ന പട്ടമാണ്. അത് നിങ്ങള്‍ തന്നെ എടുത്ത് അണിഞ്ഞുകൊള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒത്തുതീര്‍പ്പ് ഇടപാടുകള്‍ വൈകാതെ പുറത്തുവരുമെന്ന് സതീശന്‍ പറഞ്ഞു. അത് നിങ്ങളുടെ പോക്കറ്റിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. കള്ളപ്പണത്തിനെതിരെ ഒറ്റക്കെട്ടായി സഭയില്‍ ചര്‍ച്ച നടത്തുമെന്ന് പൊതുവേ കരുതിയെങ്കിലും പരസ്പരം ഏറ്റുമുട്ടുന്ന രംഗമാണ് സഭയിലുണ്ടായത്.

spot_img

Check out our other content

Check out other tags:

Most Popular Articles