Friday, April 26, 2024

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ,പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

Covid 19വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ,പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

 

വിദേശ രാജ്യങ്ങളില് പോകുന്നവര്ക്ക് കോവിഷീല്ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല് 6 ആഴ്ചയ്ക്കുള്ളില് നല്കാനും പ്രത്യേക വാക്സിനേഷന് സര്ട്ടിഫിക്കറ്റ് നല്കാനും ആരോഗ്യ വകുപ്പ് മാര്ഗനിര്ദേശങ്ങള് പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന് സര്ട്ടിഫിക്കറ്റും സര്ട്ടിഫിക്കറ്റില് പാസ്പോര്ട്ട് നമ്ബര് രേഖപ്പെടുത്തണമെന്നതും നിര്ബന്ധമാക്കിയിട്ടുണ്ട്.

നിലവില് രജിസ്ട്രേഷനായി ആധാര് കാര്ഡ്, മറ്റ് തിരിച്ചറിയല് രേഖകള് ഇവ നല്കിയിട്ടുള്ളവരുടെ സര്ട്ടിഫിക്കറ്റില് അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്ഗനിര്ദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്ഡ് വാക്സിന് 12 മുതല് 16 ആഴ്ചക്കുള്ളിലാണ് എടുക്കാന് ആവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്ക്കാര് പുതിയ മാര്ഗനിര്ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് 18 വയസ് മുതല് 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മുന്ഗണനാ വിഭാഗത്തില് വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉള്പ്പെടുത്തിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles