Tuesday, March 19, 2024

ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങി​ലു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.

Covid 19ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങി​ലു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.

താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍. ര​ണ്ടു​ദി​വ​സം തു​ട​ര്‍ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ കൈ​ത്തോ​ടു​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞൊ​ഴു​കി കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങി​ലു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം
വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.
വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ള്‍. കോ​വി​ഡ് വി​ത​ച്ച ആ​ശ​ങ്ക​ക്കു പി​ന്നാ​ലെ​യാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​തി​യും. കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം തു​ട​ര്‍ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി. ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്, ആ​റ്, 16, 17 വാ​ര്‍ഡു​ക​ളി​ലെ ആ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഒ​ന്നാം വാ​ര്‍ഡ്, ര​ണ്ടാം വാ​ര്‍ഡി​ലെ മു​ട്ട​ത്തു​ക​ട​വ്, അ​ഞ്ചാം വാ​ര്‍ഡി​ലെ ചേ​ലാ​റ 13 ല​ക്ഷം​വീ​ട്‌ കോ​ള​നി, ആ​റാം വാ​ര്‍ഡി​ലെ ചേ​ല​ച്ചി​റ, 16ാം വാ​ര്‍ഡി​ലെ ചാ​ണ​ക​ക്കു​ഴി, ച​കി​രി, ക​ച്ച​റ​ക​ലു​ങ്ക്, ചാ​മ​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലും 17ാംവാ​ര്‍ഡി​ലെ കു​ട്ട​ന്‍ചി​റ​മ​റ്റം, വ​ട്ട​ഞ്ചി​റ​കു​ളം, പു​ലി​ക്കു​ഴി​മ​റ്റം, ഐ​ക്ക​ര​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

പ​ഞ്ചാ​യ​ത്ത് 17ാം വാ​ര്‍ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കോ​ട്ട​യം സ​ബ് ക​ല​ക്ട​ര്‍ സ​ന്ദ​ര്‍ശി​ച്ചു.

വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്,ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്,11, 15, 16, 17, 20, 21 വാ​ര്‍ഡു​ക​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. മു​ള​യ്ക്കാം​തു​രു​ത്തി, ചെ​ട്ടി​ശ്ശേ​രി, പ​റാ​ല്‍, വെ​ട്ടി​ത്തു​രു​ത്ത്, പു​തു​ച്ചി​റ, ചീ​ര​ഞ്ചി​റ, വ​ട​ക്കേ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. എ.​സി കോ​ള​നി​യി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Check out our other content

Check out other tags:

Most Popular Articles