Friday, April 26, 2024

കൊവിഡ് രോഗികളില്‍ നിന്ന് കൊള്ളലാഭം ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ മൂക്കുകയറിടാന്‍ ഹൈക്കോടതി.

Covid 19കൊവിഡ് രോഗികളില്‍ നിന്ന് കൊള്ളലാഭം ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ മൂക്കുകയറിടാന്‍ ഹൈക്കോടതി.

സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി നിരക്ക് നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിന്റെ ലിസ്റ്റും കോടതിയില്‍ സമര്‍പ്പിച്ചു.പി.പി.ഇക്കിറ്റിന് വിപണിയിലുള്ളതിനേക്കാള്‍ നിരക്ക് ഈടാക്കുന്ന ആശുപത്രിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുപ്രകാരം മുന്തിയ സ്വകാര്യ ആശുപത്രിയില്‍പോലും ദിവസത്തില്‍ 2645 രൂപയാണ്ഐ .സി.യുവിലെ ചികിത്സക്കും നിരക്കു നിശ്ചയിച്ചിട്ടുണ്ട്.
ആലുവയിലെ സ്വകാര്യ ആശുപത്രി പി.പി.ഇ കിറ്റിനടക്കം വന്‍വില ഈടാക്കിയതിനെതിരേ ഇന്ന് പൊലിസ് കേസെടുത്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ രണ്ടു രോഗികളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
പത്ത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ 1,67, 381 രൂപയാണ് ഇയാളില്‍ നിന്ന് ആശുപത്രി ഈടാക്കിയത്. അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മറ്റൊരു രോഗിയില്‍ നിന്ന് ഈടാക്കിയത് 67, 880 രൂപയായിരുന്നു. ഇതില്‍ 37,572 രൂപയും പി.പി.ഇ കിറ്റിന് മാത്രമായിരുന്നു.

കൊല്ലത്തും കൊവിഡ് ചികിത്സയുടെ പേരില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിക്കെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്. അഞ്ചു ലക്ഷത്തിലേറെ രൂപയാണ് വടക്കേവിളയിലെ ജാസ്മി എന്ന അന്‍പതുകാരിക്ക് ആശുപത്രി ബില്‍ നല്‍കിയത്. പതിനെട്ട് ദിവസത്തോളം ഇവര്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അതേ സമയം പണമടക്കാന്‍ കഴിയാത്തതിനാല്‍ രോഗി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles