Friday, April 26, 2024

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും

FEATUREDപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് ഗവർണർക്ക് സമർപ്പിക്കും.രാവിലെ പതിനൊന്നരയ്ക്ക് രാജ്ഭവനിൽ ആണ് കൂടിക്കാഴ്ച. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 14 ഇന നിർദേശങ്ങൾ കഴിഞ്ഞ ദിവസം ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് ഗവർണറുമായും കൂടിക്കാഴ്ച നടത്തുന്നത്.

ചികിത്സ, ഐസിയു, വെന്റിലേറ്റർ, ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കൽ, കിടക്കകൾ ഉറപ്പാക്കൽ, മരുന്നിന്റെ ലഭ്യത ഉറപ്പാക്കൽ, ചികിത്സ ചെലവ് നിയന്ത്രിക്കൽ തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ കത്താണ് ചീഫ് സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് സമർപ്പിച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles