Friday, April 26, 2024

വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടി മൂർച്ചയുള്ള നൃത്ത ചുവടുകൾ മാത്രം…വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി ജാനകിയും നവീനും

FEATUREDവിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടി മൂർച്ചയുള്ള നൃത്ത ചുവടുകൾ മാത്രം…വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി ജാനകിയും നവീനും

വെറും മുപ്പത് സെക്കൻഡുള്ള വീഡിയോയിലൂടെ ഹൃദയം കവർന്ന ഡാൻസേഴ്സ് ആണ് നവീൻ റസാക്കും ജാനകി ഓംകുമാറും. ഇരുവർക്കുമെതിരെയുണ്ടയ ആക്രമണത്തിന് കൃത്യമായ മറുപടിയുമായി വൈറൽ ഡാൻസ്ഴേസ് രംഗത്ത്. തോറ്റുകൊടുക്കില്ലെന്ന് ഉറപ്പിച്ച് വീണ്ടും ചടുല നൃത്തച്ചുവടുകളടങ്ങിയ ഇരുവരുടെയും രണ്ടാമത്തെ വീഡിയോ ആണ് സോഷ്യൽ മീഡിയ കീഴടക്കുന്നുത്

ഇതിനു പിന്നാലെ ജാനകിക്കും നവീനുമെതിരെ ചിലർ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. കൃഷ്ണരാജ് എന്ന അഭിഭാഷകൻറെ ഫേസ്ബുക്ക് കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.

ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. എന്നാൽ ഇതിനെല്ലാം മറുപടിയെന്നോണമാണ് പുതിയ ഡാൻസ് വീഡിയോയുമായി നവീൻ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയത്. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാൻസ്. ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാട്ടിൻറെ റീമിക്‌സിനൊപ്പമാണ് ഇരുവരും ചുവടുകൾ വെച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles