Sunday, May 19, 2024

പിറവത്ത് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബിനെ പുറത്താക്കി സിപിഐഎം….ട്രോളുകളുമായി സമൂഹമാധ്യമങ്ങൾ

FEATUREDപിറവത്ത് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബിനെ പുറത്താക്കി സിപിഐഎം….ട്രോളുകളുമായി സമൂഹമാധ്യമങ്ങൾ

പിറവത്ത് പാർട്ടി വിട്ട് കേരള കോൺഗ്രസിലെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബിനെ പുറത്താക്കി സിപിഐഎം. സോഷ്യൽ മീഡിയയിൽ വാൻ വിവാദമായിരിക്കുകയാണ്.പാർട്ടിയോട് ചോദിക്കാതെയാണ് കേരള കോൺഗ്രസ് സിന്ധുവിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധു.പാർട്ടി പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് സിന്ധുമോൾ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് പോയതെന്നാണ് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയുടെ പ്രധാന വിമർശനം. ഇതേത്തുടർന്ന് ഇന്ന് രാവിലെ ബ്രാഞ്ച് കമ്മറ്റി യോഗം ചേർന്ന് സിന്ധുവിനെ പുറത്താക്കാൻ ശുപാർശ ചെയ്യുകയും ലോക്കൽ കമ്മറ്റി ഇത് നടപ്പാക്കുകയുമായിരുന്നു.പാർട്ടി വിരുദ്ധ പ്രവർത്തനം ചെയ്തതിന് പുറത്താക്കുന്നു എന്നാണ് കമ്മറ്റികളുടെ വിശദീകരണം.

എന്നാൽ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി സിന്ധുവിനെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സിന്ധു മത്സരിച്ചത് സ്വതന്ത്രയായിട്ടാണെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാൻ അവർക്ക് അവകാശമുണ്ടെന്നുമാണ് കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.സിന്ധുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ജിൽസിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാർട്ടി സ്ഥാനാർത്ഥിയെ നിർണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നുമായിരുന്നു ജിൽസിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജിൽസ്.

ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിൽ ജിൽസിന്റെ പേര് ഉയർന്നിരുന്നു. എന്നാൽ അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ സിന്ധു മോൾ ജേക്കബിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസവമാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടത്. കുറ്റ്യാടി ഒഴികെ 12 സീറ്റുകളിലേക്ക് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. നാല് ദിവസം മുമ്പ് കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിലേക്ക് ചേർന്ന ഡെന്നീസ് കെ ആന്റണിയെ ഉൾപ്പെടുത്തികൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക.

spot_img

Check out our other content

Check out other tags:

Most Popular Articles