Friday, April 26, 2024

കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്ബതികളുടെ മക്കള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബില്‍.

FEATUREDകുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്ബതികളുടെ മക്കള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബില്‍.

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്ബതികളുടെ മക്കള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബില്‍.

‘അവരുടെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്ബോള്‍ അവരെ സഹായിക്കാന്‍ നമുക്ക് ആര്‍ക്കും സാധിച്ചില്ല . ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു.’ എന്ന് ഷാഫി പറമ്ബില്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

വീട് ഒഴിപ്പിക്കല്‍ നടപടിക്കിടെ നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശികളായ ദമ്ബതികള്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്ബതിമാരായ രാജനും ഭാര്യ അമ്ബിളിയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്. ഈ മാസം 22നാണ് സംഭവം.

ഗുരുതരമായി പൊളളലേറ്റ രാജനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായതോടെ തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.

spot_img

Check out our other content

Check out other tags:

Most Popular Articles