Saturday, October 10, 2026
HomeTOP NEWSINDIAഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടു, ഇതിനുശേഷം യുദ്ധതന്ത്രം മാറ്റി: വെളിപ്പെടുത്തലുമായി സംയുക്ത സേനാ മേധാവി

ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടു, ഇതിനുശേഷം യുദ്ധതന്ത്രം മാറ്റി: വെളിപ്പെടുത്തലുമായി സംയുക്ത സേനാ മേധാവി

Published on

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടെന്ന് വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. ഇതിനുശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റി പ്രയോഗിച്ചെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ‌ിനു നൽകിയ അഭിമുഖത്തിൽ അനിൽ ചൗഹാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ഇന്ത്യയുടെ 6 വിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്ക് അവകാശവാദവും അദ്ദേഹം നിഷേധിച്ചു.

“എന്തുകൊണ്ടാണ് ഈ നഷ്‌ടങ്ങൾ ഉണ്ടായത്, അതിനുശേഷം എന്താണ് ചെയ്യേണ്ടത് എന്നതായിരുന്നു പ്രധാനം. അതുകൊണ്ട് ഞങ്ങൾ യുദ്ധതന്ത്രത്തിലെ പിഴവുകൾ പരിഹരിക്കുകയും പിന്നീട് മേയ് 7,8,10 തീയതികളിൽ പാക്കിസ്‌ഥാനുള്ളിൽ കയറി വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു”- അനിൽ ചൗഹാൻ പറഞ്ഞു. പോരാട്ടത്തിൽ നഷ്‌ടങ്ങളുണ്ടാകുമെന്ന് നേരത്തേ എയർ മാർഷൽ എ.കെ.ഭാരതിയും വ്യക്തമാക്കിയിരുന്നു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക്ക് സംഘർഷത്തിൻ്റെ ഒരു ഘട്ടത്തിലും ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള ആലോചനയുണ്ടായിരുന്നില്ലെന്നും ചൗഹാൻ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this