Sunday, June 1, 2025

ഒക്ടോബറിൽ ചൈനയിൽ സൗഹൃദമത്സരം: മെസ്സി ഈ വർഷം കേരളത്തിൽ കളിച്ചേക്കില്ല

TOP NEWSINDIAഒക്ടോബറിൽ ചൈനയിൽ സൗഹൃദമത്സരം: മെസ്സി ഈ വർഷം കേരളത്തിൽ കളിച്ചേക്കില്ല

ലയണൽ മെസ്സിയും സംഘവും ഈ വർഷം കേരളത്തിൽ കളിച്ചേക്കില്ല. ഒക്ടോബറിൽ അർജൻ്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി.അബ്‌ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നത്. എന്നാൽ ടിവൈസി സ്പോർട്‌സിൻ്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ചൈനയിലാണ് ടീം സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. മെസ്സിയുടെ വരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ആരാധകർക്ക് നിരാശ സമ്മാനിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒക്ടോബറിൽ അർജൻ്റീന ഫുട്ബോൾ ടീം ചൈനയിൽ രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുമെന്നാണ് ടിവൈസി സ്പോർട്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു മത്സരം ചൈനയ്ക്കെതിരേയും രണ്ടാമത്തേത് ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ എന്നിവയിൽ ഒരു ടീമുമായും കളിക്കും. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റൺ എഡ്യുൾ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അർജൻ്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട വാർത്തകൾ നിരന്തരം റിപ്പോർട്ടുചെയ്യുന്ന മാധ്യമപ്രവർത്തകനാണ് ഗാസ്റ്റൺ. നവംബറിലും അർജന്റീന രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കും.

അർജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്പോൺസർമാരായ എച്ച്എസ്ബിസി. സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എച്ച്എസ്‌ബിസിയാണ് അർജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്പോൺസർമാർ. മെസ്സി ഉൾപ്പെടുന്ന അർജൻറീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദർശന മത്സരം കളിക്കുമെന്നാണ് എച്ച്എസ്ബിസി പ്രസ്‌താവനയിൽ പറഞ്ഞിരുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന കേരളത്തിൽ കളിക്കാനുള്ള സാധ്യത കുറവാണ്.

2011 സെപ്റ്റംബറിൽ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി മെസ്സി ഉൾപ്പെടുന്ന അർജൻറീനാ ടീം ഇന്ത്യയിലെത്തിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരേ നടന്ന ആ മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.

Check out our other content

Check out other tags:

Most Popular Articles