പത്ത്, പന്ത്രണ്ട് ക്ലാസിലെ ഉന്നതവിജയം വലിയ രീതിയിൽ ആഘോഷിക്കുന്നത് പലരുടെയും പതിവാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മിനിമം മാർക്ക് നേടി വിജയിച്ചതിൻ്റെ ആഘോഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള ശിവം വാഗ്മറെയാണ് വാർത്തകളിൽ ഇടം നേടിയത്.
സിദ്ധേശ്വർ ബാലക് മന്ദിർ സ്‌കൂളിലെ വിദ്യാർത്ഥിയായ ശിവം, എല്ലാ വിഷയങ്ങൾക്കും 35 ശതമാനം മാർക്ക് നേടി. ഇത് പാസാകാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്കാണ്. ശിവത്തിനും കുടുംബത്തിനും ഈ ഫലം വലിയ സന്തോഷമാണ് നൽകിയത്. നാട്ടുകാർ ഒരു ഘോഷയാത്രയോടെ അവന്റെ വിജയം ആഘോഷിച്ചു. പരിപാടിയുടെ വീഡിയോകളിൽ ശിവത്തെ മാലയണിയിക്കുന്നതും മധുരം നൽകുന്നതും മുതിർന്നവരിൽ നിന്ന് അനുഗ്രഹം വാങ്ങുന്നതും കാണിക്കുന്നുണ്ട്.
“എല്ലാ വിഷയങ്ങൾക്കും 35 മാർക്ക് കിട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇത് എനിക്ക് ഞെട്ടലുണ്ടാക്കി. പക്ഷെ ഞാൻ സന്തോഷവാനാണ്, അടുത്ത തവണ ഞാൻ കഠിനാധ്വാനം ചെയ്യും. എനിക്ക് ഐ.ടി.ഐ. പഠിക്കണം.”- ശിവം ഇന്ത്യാ ടുഡേയോട് പറഞ്ഞു,
“ഞങ്ങളുടെ മകൻ പരീക്ഷയിൽ തോൽക്കുമെന്ന് ഞങ്ങൾ കരുതി. എന്നാൽ അവൻ 35 മാർക്ക് നേടി പാസ്സായി. ഇത് ഞങ്ങൾക്ക് വലിയ വിജയമാണ്, ഞങ്ങൾ സന്തോഷത്തിലാണ്.”-ശിവത്തിൻ്റെ അച്ഛൻ കൂട്ടിച്ചേർത്തു,