Friday, May 9, 2025

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത് – രാജ്നാഥ് സിംഗ്

TOP NEWSINDIAഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത് - രാജ്നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​​ദ്ദേഹം.

ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്നാഥ് സിം​ഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തെയും പ്രകീർത്തിച്ചു. അതേസമയം, നയതന്ത്ര പ്രതിനിധികളോട് ഇന്നത്തെ സൈനിക നീക്കം ഇന്ത്യ വിശദീകരിച്ചു. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾക്ക് വിദേശകാര്യ സെക്രട്ടറി വിവരം നല്കി. പ്രതിരോധ സേനകൾ പുതിയ ചരിത്രം കുറിച്ചവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles