Sunday, May 25, 2025
18.3 C
Los Angeles
Sunday, May 25, 2025

കേരളപ്പെരുമ: ഷാരൂഖ് ഖാൻ നില്ക്കുന്ന മെറ്റ് ഗാല വേദിയിലെ കാർപ്പറ്റ് കേരളാ ബ്രാൻ്റ് – വ്യവസായ മന്ത്രി പി രാജീവ്

ENTERTAINMENTകേരളപ്പെരുമ: ഷാരൂഖ് ഖാൻ നില്ക്കുന്ന മെറ്റ് ഗാല വേദിയിലെ കാർപ്പറ്റ് കേരളാ ബ്രാൻ്റ് - വ്യവസായ മന്ത്രി പി രാജീവ്

കാർപ്പെറ്റ് നെയ്ത്ത് മേഖലയിലെ കേരളപ്പെരുമയെപ്പറ്റി മന്ത്രി പി.രാജീവിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
പ്രശസ്ത സിനിമാതാരം ഷാരൂഖ് ഖാൻ മെറ്റ്ഗാല 2025 വേദിയിൽ പങ്കെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുമ്പോൾ മെറ്റ്ഗാലയിലെ കേരളത്തിൻ്റെ പങ്കാളിത്തം അടയാളപ്പെടുത്താൻ വേണ്ടിയാണീ കുറിപ്പ്.  ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവൻ്റുകളിലൊന്നായ മെറ്റ്ഗാല 2025 വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള അതിമനോഹരമായ കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിൽ നിന്നുള്ള സംരംഭമായ ‘നെയ്ത്ത് – എക്സ്ട്രാവീവ്’ ആണ്. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025നായി ആലപ്പുഴയിൽ നിന്നുള്ള കമ്പനി നിർമ്മിച്ചുനൽകിയത്.

ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷൻ ഇവൻ്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. “Superfine: Tailoring Black Style,” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ മെറ്റ്ഗാല ഇവൻ്റിൽ ഇതിനേക്കാൾ പ്രമേയത്തോട് നീതിപുലർത്തുന്ന കാർപ്പറ്റുകൾ ഒരുക്കാനാകില്ലെന്ന് തന്നെ പറയാം. 480 തൊഴിലാളികൾ 90 ദിവസം കൊണ്ട് നെയ്തെടുത്ത കാർപ്പറ്റുകൾ ലോകത്തിൻ്റെയാകെ മനംകവർന്നുവെന്നതിൽ സംശയമില്ല. വൂൾ കാർപ്പറ്റുകളിൽ നിന്ന് മാറിയതിന് ശേഷം ഇത്തവണയും സൈസിൽ ഫാബ്രിക്സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 2022ലും 2023ലും മെറ്റ്ഗാല ഇവൻ്റിനായി എക്സ്ട്രാവീവ്സ് കാർപ്പറ്റുകൾ നിർമ്മിച്ചുനൽകിയിരുന്നു. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാർപ്പറ്റുകൾ  വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്സ്ട്രാവീവ്സ് തുടർച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിൻ്റെ ടെക്സ്റ്റൈൽ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ്.

Check out our other content

Check out other tags:

Most Popular Articles