Sunday, June 15, 2025

500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികൾ ഇന്ന് നീറ്റ് യുജി പരീക്ഷയെഴുതും

EDUCAION500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികൾ ഇന്ന് നീറ്റ് യുജി പരീക്ഷയെഴുതും

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി(നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാഡ്വേറ്റ്) ഞായറാഴ്‌ച നടക്കും. 500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ.

സർക്കാർ, സർക്കാർ എയ്‌ഡഡ് സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകൾ നടത്തിയിട്ടുണ്ടെന്നും മൊബൈൽ ജാമറുകൾ, വിദ്യാർഥികളെ പരിശോധിക്കുന്നതിനുള്ള ജീവനക്കാർ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

Check out our other content

Check out other tags:

Most Popular Articles