Friday, April 18, 2025

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ട്ടമായ സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശിപാർശ

EDUCAIONഎംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ട്ടമായ സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശിപാർശ

2024 ൽ കേരള യൂണിവേഴ്സിറ്റി നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ട്ടമായ സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശിപാർശ. സർവ്വകലാശാല അന്വേഷണ സമിതിയാണ് റിപ്പോർട്ട് നൽകി. അധ്യാപകന്റെ മൊഴിയിൽ വൈരുധ്യമെന്ന് റിപ്പോർട്ടിലുണ്ട്. വിഷയത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് അന്വേഷണ സമിതി ശിപാർശ ചെയ്തു. ശിപാർശ നടപ്പിലാക്കാൻ തന്നെയാണ് സർവ്വകലാശാലയുടെ തീരുമാനം.

പുനഃപരീക്ഷയ്ക്ക് ചെലവായ തുക അധ്യാപകൻ ജോലി ചെയ്ത സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഈടാക്കും. സർവ്വകലാശാലയുമായി അഫിലിയെറ്റ് ചെയ്ത എല്ലാ അധ്യാപകർക്കും പ്രത്യേക ഐഡി നൽകാനും അധ്യാപക നിയമനത്തിനുള്ള യോഗ്യത മാനദണ്ഡം പരിശോധിക്കാനും അന്വേഷണ സമിതി തീരുമാനിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles