Sunday, March 16, 2025

നരേന്ദ്രമോദി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തും; ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കും – രാജീവ് ചന്ദ്രശേഖർ

Electionനരേന്ദ്രമോദി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തും; ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കും - രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എല്ലാ എക്‌സിറ്റ് പോളുകളും വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ പ്രസ്‌താവനയിൽ പറഞ്ഞു.

“ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു. നുണയുടേയും പ്രീണനത്തിൻ്റെ രാഷ്ട്രീയം പൊള്ളയാണെന്ന് അവർക്കറിയാം. തിരുവനന്തപുരത്ത് 65 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ അടുത്തറിയാൻ കഴിഞ്ഞു. ഒപ്പം നരേന്ദ്ര മോദി സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നാളത്തെ ജനവിധിയെ പ്രതീക്ഷയോടെ കാണുകയാണ്. ജനവിധി എന്തായാലും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തന്നാലാവും വിധം ഇടപെടും”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles