സംസ്ഥാന സിലബസിനോട് മുഖം തിരിച്ച് രക്ഷിതാക്കൾ. കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്.
ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വർഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാർഥികളാണ് പ്രവേശനം നേടിയത്. സർക്കാർ സ്കൂളുകളിൽ 11.19 ലക്ഷം പേരും എയ്‌ഡഡ് സ്‌കൂളുകളിൽ 20.30 ലക്ഷം പേരും അൺഎയ്ഡഡ് സ്കൂളുകളിൽ 2.99 ലക്ഷം പേരും പ്രവേശനം നേടി. ഇതുവരെയുള്ള കണക്കാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. സമ്പൂർണ്ണ കണക്ക് ആറാം പ്രവൃത്തി ദിനത്തിന് ശേഷം ലഭിക്കും.