Wednesday, October 7, 2026
HomeTOP NEWSKERALAമദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കുട്ടിയെ അങ്ങാടിയിൽ മറന്നു; കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പോലീസ്

മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കുട്ടിയെ അങ്ങാടിയിൽ മറന്നു; കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പോലീസ്

Published on

കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കലഹത്തിനിടയിൽ കുട്ടിയെ അങ്ങാടിയിൽ മറന്നു. അർധരാത്രിയിൽ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

കോടഞ്ചേരിയിൽ തിങ്കളാഴ്‌ച അർധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയിൽ വൈകുന്നേരംമുതൽ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്‌പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.

രാത്രി 11 മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയിൽ അലഞ്ഞുതിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.

യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരേ ഏതാനും മാസംമുമ്പ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു. തെരുവുനായ്ക്കുട്ടത്തിനുമുന്നിൽ കുട്ടി അകപ്പെടാതിരുന്നതിൽ ആശ്വാസംകൊള്ളുകയാണ് നാട്ടുകാർ.

Latest articles

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

More like this